സലീല്‍ ഇബ്രാഹിം
നീയൊരു പൂവായിരുന്നു
ജീവിതത്തിന്റെ ഊര്‍വ്വരതയില്‍
ഒരു വസന്തം വിരിയിച്ച്‌...
നീയൊരു കാറ്റായിരുന്നു
അനര്തങ്ങളുടെ ജീവിതചൂളയില്‍ 
ഒരു കുളിര്‍ തെന്നലായ് ...
നീയൊരു വിളക്കായിരുന്നു
കൂരിരുള്‍ മുറ്റിയ കൈ രേഖയില്‍
ഒരു മണ്‍ വിളക്കായ്‌...
പക്ഷെ ഒരുച്ച്വാസത്തിന്റെ നൊടിയിടയില്‍
നീയപ്രത്യക്ഷമാവുമ്പോള്‍
ഞാന്‍ സ്വയം നഷ്ട്ടപ്പെടുന്നു .
2 Responses
  1. അക്വ്വേറിയത്തിലെ വര്‍ണ്ണമത്സ്യങ്ങളേക്കാള്‍
    എനിക്ക് സൗന്ദര്യം

    മുക്കുവന്റെ പിടക്കുന്ന ചാളയിലാണ്
    ചാളയില്‍
    ജീവിതം ഉണ്ട്..
    രാഷ്ട്രീയവും

    ഗുജറാത്തിലെ ത്രിശൂലവും
    മൂന്നാറിലെ ജെ സി ബിയും
    എന്‍ഡൊസള്‍ഫാന്‍ വിഷവും
    .......
    .......
    നിറഞ്ഞ ലോകത്ത്
    പൂക്കളൂടേ ഭംഗിയെക്കുറിച്ച്
    ആകാശത്തിന്റെ നീലിമയെക്കുറിച്ച്
    കവിതയെഴുതുന്നവന്‍ !

    നിനക്കെന്തറിയാം?!


  2. Sana's Says:

    ജീവിതത്തില്‍ പലതും നഷ്ടപെടുന്നത് പെട്ടെന്നായിരിക്കും , പ്രത്യേകിച്ച് , പ്രിയമുല്ലതെന്തും . ജീവന്‍ തന്നെ അങ്ങിനെയല്ലേ നഷ്ടമാകുന്നത് . ഓരോ നഷ്ടപെടലുകളും നികത്താനാകാത്ത നഷ്ടങ്ങലനെന്നു സോഷ്യല്‍ ലീടെര്സ് ബന്ഗിക്ക് പറഞ്ഞു തല്ലാറുണ്ട് .

    കാലത്തിനു ആവശ്യമുള്ളതെന്തും എന്നും നിലനില്‍കും .. നഷ്ടപ്പെടുന്നവ ആര്‍കും ആവശ്യമില്ലതവയാണ് .അവയെ ആശ്രയിച്ചു മുറ്റത്തെ മുല്ലയുടെ പരിമളം കാണാതെ പോകരുത് . ആരൊക്കെ അപ്പ്രത്യക്ഷമായാലും സ്വയം പിടിച്ചു നില്‍കാന്‍ പിടിവള്ളി കണ്ടെത്തുക


Post a Comment