സലീല്‍ ഇബ്രാഹിം
അറിഞ്ഞതില്‍ നിന്നുള്ള മോചനമാണ് ഒരു വിപ്ലവകാരി.
ഓരോ ചുവന്ന സൂര്യോദയങ്ങളിലും
മീസാന്‍ കല്ലുകളിലവന്‍ പുനര്‍ജനിക്കും

ഇതാ നടപ്പാതയിലൊരു പരിവ്രാചകന്‍
യാചനയുടെ ഭാണ്ടക്കെട്ടില്‍ നിന്ന്
കാഴ്ച നഷ്ട്ടപ്പെട്ട രണ്ടു കണ്ണുകള്‍
ഇതാ ഒരുടഞ്ഞ കണ്ണാടി
അമൂര്‍ത്ത ചിത്രങ്ങളുടെ മരുഭൂമി
ഇതാ കീഴടങ്ങിയവരുടെ കവി
തൂലികതുമ്പിലെ കണ്ണീരിലൊരു ചിത
ഇതാ അക്രമിക്കപ്പെട്ടവരുടെ ഗുരു
മൗനത്തിന്റെ കല്ലറയില്‍ നിങ്ങള്‍ക്കൊരിര
ഇതാ തൂക്കു മരത്തിലൊരു പ്രവാചകന്‍
ഉടഞ്ഞ കണ്ണാടിയിലൊരു മുറിഞ്ഞ നാവ്
ഇതാ ഉരുകിതീരാറായൊരു മെഴുകുതിരി
കീഴടങ്ങുക ! അതിജീവനം പാപമാണ്
മിനാരങ്ങള്‍ക്ക് മേലെ എഴുത്ത് പലകയില്‍
പുതിയൊരു ഫലകം കൊത്തി
അബാബീല്‍ പക്ഷികള്‍ പറന്നകലുന്നു
"silence is death !!
3 Responses
  1. Anonymous Says:

    WELLDONE...NICE TO READ...LETS HAVE SOME MORE...
    -SHAIN-


  2. മനുഷ്യന്‍ നിശബ്ദനായപ്പോഴാണ്

    അന്ന് അബാബീല്‍ പക്ഷികള്‍ പറന്ന് വന്നത്..


    ഇന്ന് ഞാനും നീയും നിശബ്ദനാകുമ്പോള്‍
    നിശബ്ദതയാണ് മരണം എന്നെഴുതുന്നതും

    അതേ പക്ഷിക്കൂട്ടം തന്നെ..


    അബ്രഹത്തിന്റെ ആനപ്പടക്ക് പിഴച്ചതുമവിടെതന്നെ..


  3. ameen Says:

    Actually i like it... very well said.... but, could you translate that please....:)


Post a Comment