സലീല്‍ ഇബ്രാഹിം
(കിനാലൂരിന്‍റെ  ദുര്‍ദിന സ്മരണക്കു മുന്നില്‍, 
പരിക്കേറ്റ എന്‍റെ സഹോദരങ്ങള്‍ക്ക്‌ !)

വിയല്ല ഞാനെന്‍റെ മാംസവും രക്തവുമൂറ്റി
ദാനം ചെയ്തിഷ്ട ദേവിയുടെ പ്രീതി നേടിടാന്‍
പച്ച മനുഷ്യനൊരു നേരമെങ്കിലും മണ്ണിന്‍റെ
മാറില്‍ ജീവിച്ചിടട്ടെ ജനിച്ചു പോയില്ലേ


നിങ്ങള്‍ക്കിതെന്തു കാര്യമെന്‍ മണ്ണില്‍ ബൂട്ടിന്‍റെ
സീല്കാര,മീ ചെടികള്‍ , ഫലങ്ങള്‍ , കിളികള്‍
കൊച്ചുമക്കള്‍ ഭയചകിതരായൊച്ച വെക്കുന്നു

തംബ്രാന്‍റെ, യുച്ച യുറക്കിലെ പേക്കിനാവില്‍
അടിയന്‍റെ കൂരയിനി പൊളിക്കേണ്ട  ഹേ
വെക്കുക വെടി നെഞ്ചി ലേക്കിനി ഞാനിപ്പോള്‍
ചുകപ്പല്ലാത്തതൊക്കെയും  തെറ്റെന്നു കേട്ടു
വികസന വിരുദ്ധന്‍, മാവോ,തീവ്രവാദി !!


ഇതെന്‍റെ മണ്ണാണിതിലെന്‍റെ നോവും കിനാക്കള്‍
വിയര്‍പ്പില്‍ , നിണത്തില്‍ മുനിഞ്ഞു നില്‍ക്കുന്നു
ഇതെന്‍റെ സ്വപ്നമിതില്‍ ജീവന്‍റെയോരോ  
കണികയും പേറ്റു നോവില്‍ പ്രതീക്ഷയുറ്റുന്നു


നിങ്ങളിവിടം ശവപ്പറമ്പാക്കരുതിവിടമൊരു
പൂവാടിയായ് ഞാനുമതിലന്തിയുറങ്ങിടട്ടെ
പാതി വയറൊട്ടി അര വയര്‍ മുറുക്കി വിയര്‍പ്പാല്‍
നോവുകള്‍ വെന്തു വേവാറുമ്പോള്‍  നിങ്ങള്‍
കള്ളപ്പരിഷകള്‍ ബൂട്ടിനാലിതൊരു
കുരുതിക്കളം തീര്‍ത്തു വെടിയുമുതിര്‍ത്തു നീളെ
പിന്നെ വാതില്‍ ചവിട്ടിയെന്റുമ്മയുടെ ചെകിടില്‍
തീര്‍ത്ത 'മുദ്രാ 'വാക്യമിതത്രേ 'കഴുവേറികള്‍ '


'കഴുവേറിയവര്‍' പൂര്‍വികര്‍ പണ്ടേ മണ്ണില്‍ തീര്‍ത്ത
വിപ്ലവ രണ ഗാഥയിലൊരേടിതാ പൂരണം
ഞങ്ങളീ മണ്ണിന്‍റെ മക്കള്‍ കുടിയൊഴിയാന്‍
മനസ്സില്ല കഴുവേറ്റീടുവിന്‍ കഴിയുമെങ്കില്‍
പക്ഷെ ഒരായിരം ചിറകുള്ള തലമുറ യുണ്ടിവിടെ
മാറ്റും വ്യവസ്ഥയവര്‍, മാറ്റാതിരിക്കില്ല.!!
20 Responses
  1. Jafar Says:

    :)
    orupaadu naalukalkku shesham........
    ee aruvi vattaathirikkatte!


  2. വിപ്ലവ ജ്വാലക്ക് എണ്ണ പകരുന്ന സലീലിന്റെ തൂലികയ്ക്ക് ആഭിവാദ്യങ്ങള്‍.


  3. "പിന്നെ വാതില്‍ ചവിട്ടിയെന്റുമ്മയുടെ ചെകിടില്‍
    തീര്‍ത്ത 'മുദ്രാ 'വാക്യമിതത്രേ 'കഴുവേറികള്‍ '"

    കഴുവേറിയെന്നത് എത്രയോ മാന്യമെന്‍
    സ്നേഹിതാ കേട്ടിടൂ എന്കിലെന്നും.
    നിന്‍ കണ്ഠം കേള്‍ക്കാത്ത,
    നിന്‍ നാക്ക് വഴങ്ങാത്ത ,
    നിന്‍ നെഞ്ചു തുളയുന്ന ,
    നിന്‍ മജ്ജ ഉരുകുന്ന
    രാക്ഷസ ഗര്‍ജ്ജനം
    കേള്‍ക്കാതിരിക്കുവാന്‍
    പ്രാര്‍ഥിച്ചീടുക നീ


  4. ഇതെനിക്കിഷ്ടായി..

    പോലീസ് ലാത്തികള്‍ക്ക് ജീവനുണ്ടായിരുന്നുവെങ്കില്
    ഞങ്ങള്‍ പ്രസവിക്കുമായിരുന്നു എന്ന് വിളിച്ചു പറഞ്ഞ
    സഖാത്തികളൂടെ സമരപാരമ്പര്യമുള്ള സി പി എം ഇന്ന്
    ജനകീയ സമരങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടതിനെ
    വിമര്‍ശിക്കുന്നു.

    വരികളൂടെ ഭംഗിയെ അഭിനന്ദിക്കുന്നു
    കവിയല്ലെങ്കിലും
    കവിതയില്‍ കിനാലൂരിന്റെ രാഷ്ട്രീയം അല്പ്പം കൂടി കടന്നു വരേണ്ടതായിരുന്നു എന്ന്
    അഭിപ്രായം കുറിക്കുന്നു
    അല്ലെങ്കില്‍ നാളത്തെ കവിതകള്‍
    കിനാലൂരിലെ തീവ്രവാദിക്യാമ്പ് എന്ന ഹെഡിംഗോടേ വന്നേക്കാം


  5. Unknown Says:

    അഭിവാദ്യങ്ങള്‍..


  6. ചുരുക്കത്തില്‍ ഒരു വാക്ക് മാത്രം. അടിപൊളി. ഈ വാക്കുകളിലെ വിപ്ലവം ഒരിക്കലും വറ്റാതിരിക്കട്ടെ.


  7. ബഷീർ Says:

    കവിത നന്നായിരിക്കുന്നു. കിനാലൂരിലെ രാഷ്ടീയവും വിപ്ലവവും പിന്നാമ്പുറ കഥകളും വെളിച്ചത്ത് വരും ഇന്നല്ലെങ്കിൽ നാളെ


  8. വിപ്ലവാഭിവാദ്യങ്ങള്


  9. Noufi Says:

    Boots....the phoenix....
    Iniyum vattaatha shouryathode,oru tirichu varavu...
    e boots inu munnil nalekal nilakkathirikkatte...
    Honest to God not a flattery..
    KIDILAN....


  10. Anees P A Says:

    kaalathinum maataan kazhiyaatha viplavathmaka chinthakalumayi Saleel ( ente priya kootukaran) mumbottu..


  11. പ്രകൃതി, മണ്ണ്, മനുഷ്യന്‍, ജീവിതം, ജന്മനാട്, ഒക്കെയും ആരോ തട്ടിയെടുക്കുന്ന ഒരു കാലത്ത്

    എങ്ങനെ നമ്മള്‍ വിലപിക്കാതിരിക്കും?
    വിലാപമല്ലാതെ നമ്മുടെ കൈയില്‍ എന്തുണ്ട്?

    ആള്‍ബലവും, ആയുധബലവും മറുഭാഗത്താവുമ്പോള്‍?

    ബലവാന്‍ അബലന്മാരോട് അധര്‍മ്മം പ്രവര്‍ത്തിക്കരുത് എന്ന പഴയ തത്വത്തിന് ഇന്ന് എന്തു പ്രസക്തി?


  12. വിപ്ലവ കവിതക്ക് വിപ്ലവാഭിവാദ്യങ്ങള്


  13. Unknown Says:

    പിന്നെ വാതില്‍ ചവിട്ടിയെന്റുമ്മയുടെ ചെകിടില്‍
    തീര്‍ത്ത 'മുദ്രാ 'വാക്യമിതത്രേ 'കഴുവേറികള്‍

    കവിതയിലെ തീ തിരിച്ചറിയുന്നുണ്ട്. എന്നും ഇതെങ്ങിനെ നിലനില്‍ക്കട്ടെ.!!


  14. ജാഫര്‍, ശ്രദ്ധേയന്‍, ഇസ്മായില്‍ കുറുമ്പടി, ഫിറോസ്‌, ഡ്രിസില്‍, അബൂസ്, ബഷീര്‍ പി.ബി.വെള്ളറക്കാട്‌, സലാഹ്, നൌഫി, അനീസ്‌, എന്‍.ബി.സുരേഷ്, നബീല്‍ കല്ലായില്‍, റ്റോംസ് കോനുമഠം പിന്നെ എന്നെ വായിച്ച എല്ലാവര്ക്കും നന്ദി.

    @ ഇസ്മില്‍ കുറുമ്പടി,
    കഴുവേറി = 'കഴിവ്' ഏറിയവന്‍ എന്ന് എന്റെ ഒരു അദ്ധ്യാപകന്‍
    കഴുവേറി = 'കഴു മരത്തില്‍'' ഏറിയവന്‍ എന്ന് വിപ്ലവകാരികള്‍
    പോലീസ് കാരെന്താണ് ഉദ്ദേശിച്ചത് എന്നത് അയാളോട് ചോദിക്കേണ്ടി വരും.

    @ ഫിറോസ്‌,
    താങ്കളുടെ ഈ 'കമാന്‍ഡ്' എനിക്കിഷ്ട്ടമായി.
    "കവിതയില്‍ കിനാലൂരിന്റെ രാഷ്ട്രീയം അല്പ്പം കൂടി കടന്നു വരേണ്ടതായിരുന്നു എന്ന് അഭിപ്രായം കുറിക്കുന്നു അല്ലെങ്കില്‍ നാളത്തെ കവിതകള്‍ കിനാലൂരിലെ തീവ്രവാദിക്യാമ്പ് എന്ന ഹെഡിംഗോടേ വന്നേക്കാം"
    നമ്മുടെ മീഡിയ അതിപ്പോള്‍ തന്നെ അതങ്ങിനെ ആക്കി തുടങ്ങിയിട്ടുണ്ട്.."തീവ്ര വാദി" "ഭീകരവാദി" എന്നൊക്കെയുള്ള പേര് ഏറ്റവും നന്നായി ചേരുക 'മീഡിയ' ക്ക് ആണെന്ന് തോന്നുന്നു

    @എന്‍.ബി.സുരേഷ്,
    വിലാപങ്ങള്‍ക്കപ്പുറം നമ്മുടെ ആയുധം നാം പ്രയോഗിക്കുന്നു, അധ്യാപനത്തിനിടെ താങ്കള്‍ അത് നന്നായി നിര്‍വഹിക്കുന്നുന്ടെന്നു കരുതുന്നു. പൊരുതാന്‍ വാക്കും വരയും ഏറ്റവും മൂര്ചയുള്ളതാണ്.


  15. കൊള്ളാം തുടരുക....


  16. നന്നായിരിക്കുന്നു...


  17. നന്നായി..
    നല്ല വരികള്‍..
    തീക്ഷ്ണമായ പ്രതികരണം!


  18. ഷൈജര്‍ Says:

    പൊട്ടിയ വാക്കുകള്‍ക്ക്‌ നല്ല മൂര്ച്ചയുണ്ട്
    ഇനിയും ചിതറി തെറിക്കട്ടെ..
    വീണുടയുന്നതിനേക്കാള്‍
    എറിഞ്ഞുടക്കുതിനാണ് കൂടുതല്‍ ഭംഗി..


  19. സുധീര്‍, മുജീബ്, മുഖ്താര്‍, ഷൈജര്‍ .... സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി, ഇനിയും ഈ വഴിയെ വരുമല്ലോ


  20. അഭിവാദ്യങ്ങള്‍..


Post a Comment